Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80000പിന്നിട്ടു : 16 മരണം

റിയാദ് : സൗദിയിൽ 16പേർ കൂടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ വീതം ദമ്മാം ഖോബാർ, ഹാഇൽ എന്നിവിടങ്ങളിലുമാണ് മരണപ്പെട്ടത്. 1644പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 441ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 80185ഉം ആയതായി അധികൃതർ അറിയിച്ചു. 3531 ആളുകൾ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54553 ആയി ഉയർന്നു. നിലവിൽ 25,191 ആളുകൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. രാജ്യത്താകെ ഇതുവരെ 7,70,696 കോവിഡ് പരിശോധനകളാണ് നടത്തിയത്.

Also read : ന്യൂനമര്‍ദ്ദത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് , മല്‍സ്യബന്ധനത്തിന് പോകരുത്

ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി വ്യാഴാഴ്ച്ച മരിച്ചു. 51 വയസുകാരിയായ സ്വദേശി വനിതയാണ് മരിച്ചത്. 636 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 345 പേര്‍ സ്വദേശികളും 291 പേര്‍ പ്രവാസികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40ഉം, രോഗം സ്ഥിരീകരിച്ചവർ 9009ഉം ആയതായും, രോഗമുക്തരായവരുടെ എണ്ണം 2177 ആയി ഉയർന്നെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button