Latest NewsNewsBusiness

ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിനം ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 595.37 പോയിന്റ് ഉയർന്ന് 32,200.59ലും നിഫ്റ്റി 175.15 പോയിന്റ് ഉയർന്ന് 9490.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1507 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 801 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 150 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാവിഭാഗം സൂചകകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം ഉയര്‍ന്നു.

ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും സിപ്ല, ബിപിസിഎല്‍, ഐടിസി,വിപ്രോ, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close