KeralaLatest NewsNews

സിപിഎം നേതാക്കളുടെ ഭീഷണിയിൽ നിന്ന് പോലീസിന് സംരക്ഷണം നൽകണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അധികാരത്തിൻ്റെ അഹങ്കാരത്തിൽ സിപിഎം നേതാക്കൾ പോലീസ് സ്റ്റേഷനുകൾ കയ്യടക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളിൽ നിന്ന് കേരളത്തിലെ പോലീസിന് സംരക്ഷണം കൊടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം സി പി എം നേതാക്കൾ കടന്നു കയറി പോലീസുകാരെ വീടുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം കേരളം എത്രത്തോളം അരാജകത്വത്തിലായെന്നതിൻ്റെ തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read  also: ഈ വിഷയത്തിൽ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും കാരണമാകും: എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം: കേന്ദ്രത്തോട് രാഹുൽ ഗാന്ധി

നിയമം തെറ്റിച്ച ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാഹനം പോലീസ് പിടിച്ചതായിരുന്നു പ്രകോപനം. നേതാക്കളുടെ ഭീഷണിക്കു മുന്നിൽ തലകുനിച്ച് നിസ്സഹായരായി നിൽക്കുന്ന പോലീസിനെയാണ് കാണാനായത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പീരുമേട് ഏരിയ സെക്രട്ടറിയുമാണ് പോലീസുകാരെ ഭീഷണിപ്പെടുത്തിയതെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ‘നിന്ന് വ്യക്തമാണ്. പോലീസിനാകെ അപമാനം വരുത്തിയ ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും തയാറായിട്ടില്ല. സിപിഎമ്മുകാർ ശാരീരികമായി കൈകാര്യം ചെയ്യുമെന്നും സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ലന്നുമുള്ള ഭയം മൂലമാണ് പോലീസ് കേസെടുക്കാത്തത്. ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും നിയമവാഴ്ച സംരക്ഷിക്കപ്പെടണം. അതിനനുവദിക്കാത്ത സിപിഎം നേതാക്കൾക്കെതിരെ കർശന നടപടികളുണ്ടാകണം. പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതികളെ സംരക്ഷികുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button