KeralaLatest NewsNews

സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണത്തിലെ വര്‍ധന : രോഗത്തിന്റെ വളര്‍ച്ചാ നിരക്ക് ഇരട്ടിക്കുന്നത് ദേശീയ ശരാശരിയേക്കാളും മുകളില്‍ : കേരളം ആശങ്കയുടെ നിഴലില്‍ : ജനങ്ങള്‍ക്ക് ഇനിയും ഗൗരവം മനസിലായിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക. ഈയാഴ്ച സംസ്ഥാനത്ത് രോഗത്തിന്റെ വളര്‍ച്ചാനിരക്ക് ഇരട്ടിക്കുന്നതിന്റെ തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലായിരുന്നു. നിരീക്ഷണത്തിലുള്ള എല്ലാവരെയും വീട്ടിലേക്ക് തിരികെ അയക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുന്ന മുന്നറിയിപ്പ്.

read also : തമിഴ്‌നാട്ടില്‍ കൊറോണ വ്യാപനത്തില്‍ കേരളത്തിന് ആശങ്ക : കാര്യങ്ങള്‍ കൈവിട്ട് പോകുന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ദ്ധരും

ദേശീയ തലത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് പതിനാല് ദിവസത്തില്‍ ഒരിക്കലാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം 666-ല്‍ നിന്ന് 1088-ലേക്ക് ഉയര്‍ന്നു. രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുത്തത് 12-ല്‍ താഴെ ദിവസം മാത്രം. മെയ് പകുതി വരെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന് 100 ദിവസം വരെയെടുത്ത സ്ഥാനത്താണ് ഇത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ലോക്ഡൗണുകളില്‍ ഇളവ് വന്നതോടെ ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ ഗൗരവമില്ലാതെ കൂട്ടം കൂടിയിറങ്ങിയതും രോഗവ്യാപനത്തിന് സാധ്യത കൂട്ടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button