Latest NewsNewsIndia

സ്‌കൂളുകൾ തുറക്കുന്നത് നീളുന്നതിനാൽ അധ്യാപകർ തൊഴിലുറപ്പ് പണിക്ക് ഇറങ്ങി

ഒരാൾക്ക് നിത്യം 235രൂപ കിട്ടും. മാസം 7050രൂപ. കുടുംബം നോക്കാൻ ആരുടേയും മുന്നിൽ കൈനീട്ടേണ്ടല്ലോ

ജയ്‌പൂർ: കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ നീണ്ടു പോകുന്നതോടെ തൊഴിലുറപ്പ് പണി ചെയ്‌ത്‌ ഉപജീവനം നടത്തേണ്ട അവസ്ഥയിലാണ് രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ ചില അധ്യാപകർ. ലോക്ക് ഡൗണിൽ അടച്ചുപൂട്ടിയ സ്വകാര്യ സ്കൂളുകളിൽ അഞ്ചക്ക ശമ്പളം വാങ്ങി പഠിപ്പിച്ചിരുന്ന അധ്യാപകരിൽ പലരും ഇതിനോടകം തൊഴിൽ രഹിതരായിക്കഴിഞ്ഞു.

ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തു. മണ്ണിൽ പണിയെടുക്കണം. ശീലമില്ലാത്ത കാര്യമാണ് എങ്കിലും ഒരാൾക്ക് നിത്യം 235രൂപ കിട്ടും. മാസം 7050രൂപ. കുടുംബം നോക്കാൻ ആരുടേയും മുന്നിൽ കൈനീട്ടേണ്ടല്ലോ. അധ്യാപകനായ രാമവതാർ പറയുന്നു.

ALSO READ: ആലിംഗനവും ഉമ്മ കൊടുക്കലും വേണ്ട; സിനിമ-ടെലിവിഷൻ ചിത്രീകരണത്തിന് ഇനി കർശന നിബന്ധനകൾ

20, 000 മുതൽ 25000 വരെ ശമ്പളം വാങ്ങിയിരുന്നവർ ആണ് ഇപ്പോൾ കൃഷിപ്പണിയിൽ വ്യാപൃതരായിരിക്കുന്നത്. ലോക്ക് ഡൗണിൽ അടച്ച സ്കൂളുകൾ ഇനി തുറക്കുമോ എന്നിവർക്ക് ഉറപ്പില്ല. ഓൺലൈൻ സംവിധാനത്തെ കുറിച്ചൊന്നും ഒരു തീരുമാനവും ആയിട്ടുമില്ല. അപ്പോൾ ജീവിതം മുന്നോട്ട് പോവാൻ ഇവർ തിരഞ്ഞെടുത്ത വഴി ഇതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button