KeralaLatest NewsNews

ലോകത്തിലെ ഏറ്റവും ശക്തരായ 5 സൈന്യങ്ങള്‍; ഇന്ത്യയുടെ സ്ഥാനം അറിയാം

ഇന്ന്, ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും അവരുടേതായ സൈന്യമുണ്ട്. എല്ലാ രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ 5 സൈന്യം ഏതൊക്കെയാണെന്നും അവയില്‍ ഇന്ത്യയുടെ സ്ഥാനമെന്താണെന്നും നമുക്ക് നോക്കാം.

ഗ്ലോബൽ ഫയർ പവറിന്റെ റിപ്പോർട്ട് അനുസരിച്ച് അമേരിക്കയുടെ ഈ വര്‍ഷത്തെ പ്രതിരോധ ബജറ്റ് 750 ബില്യൺ ഡോളറാണ്. യു.എസ് ആര്‍മിക്ക് 8848 ടാങ്കുകളും 2785 യുദ്ധവിമാനങ്ങളും 13 യുദ്ധക്കപ്പലുകളും 957 ആക്രമണ ഹെലികോപ്റ്ററുകളും 75 അന്തർവാഹിനികളുമുണ്ട്. ഇത് അമേരിക്കൻ സൈന്യത്തെ ലോകത്തിലെ ഏറ്റവും ശക്തരാക്കുന്നു.

റഷ്യയുടെ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ സൈന്യമാണ്. റഷ്യയുടെ മൊത്തം പ്രതിരോധ ബജറ്റ് 48 ബില്യൺ ഡോളറാണ്. ഈ രാജ്യത്ത് 15398 ടാങ്കുകൾ, 1438 യുദ്ധവിമാനങ്ങൾ, 1 യുദ്ധക്കപ്പൽ, 478 ആക്രമണ ഹെലികോപ്റ്ററുകൾ, 60 അന്തർവാഹിനികൾ എന്നിവയുണ്ട്.

ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സൈന്യമാണ് ചൈനയുടെ സൈന്യം. ചൈനയുടെ മൊത്തം പ്രതിരോധ ബജറ്റ് 234 ബില്യൺ ഡോളറാണ്. ലഭിച്ച വിവരമനുസരിച്ച് ചൈനയിൽ 9185 ടാങ്കുകളും 3158 യുദ്ധവിമാനങ്ങളും 1 യുദ്ധക്കപ്പലും 200 ആക്രമണ ഹെലികോപ്റ്ററുകളും 68 അന്തർവാഹിനികളുമുണ്ട്.

ഇന്ത്യയുടെ മൊത്തം പ്രതിരോധ ബജറ്റ് 61 ബില്യൺ ഡോളറാണ്. ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈന്യമാണ് ഇന്ത്യൻ സൈന്യം. ഇന്ത്യയിൽ 6464 ടാങ്കുകൾ, 809 യുദ്ധവിമാനങ്ങൾ, 2 യുദ്ധക്കപ്പലുകൾ, 19 ആക്രമണ ഹെലികോപ്റ്ററുകൾ, 14 അന്തർവാഹിനികൾ എന്നിവയുണ്ട്.

ഗ്ലോബൽ ഫയർ പവർ അനുസരിച്ച്, ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ചാമത്തെ സൈന്യമാണ് ജപ്പാന്‍ സൈന്യം. ഈ രാജ്യത്തിന്റെ മൊത്തം പ്രതിരോധ ബജറ്റ് 49 ബില്യൺ ഡോളറാണ്. 1004 ടാങ്കുകളും 279 യുദ്ധവിമാനങ്ങളും 4 യുദ്ധക്കപ്പലുകളും 119 ആക്രമണ ഹെലികോപ്റ്ററുകളും 20 അന്തർവാഹിനികളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button