Latest NewsNewsIndia

സര്‍വകലാശാല പരീക്ഷകള്‍ എന്ന് നടത്തുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച സര്‍വകലാശാല പരീക്ഷകള്‍ എന്ന് നടത്തുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്. അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ ജൂലൈ മാസത്തില്‍ സാധിച്ചില്ലെങ്കില്‍ തൊട്ടടുത്ത മാസങ്ങളില്‍ നടത്താനുള്ള നിര്‍ദ്ദേശം എല്ലാ സര്‍വകാലാശാലകള്‍ക്കും നല്‍കിയതായി മന്ത്രാലയം അറിയിച്ചു.

അടുത്ത വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കാന്‍ യു.ജി.സിയ്ക്കും എന്‍.സി.ഇ.ആര്‍.ടിയ്ക്കും പ്രത്യേക കര്‍മസേന രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാല്‍ 45000 വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. അവസാന വര്‍ഷ പരീക്ഷ അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നയം പൊഖ്‌റിയാല്‍ എല്ലാവരുമായി പങ്കുവച്ചു.

പരീക്ഷകളെല്ലാം നടത്തേണ്ടത് സാമൂഹ്യസുരക്ഷ മുന്‍നിര്‍ത്തി മാത്രമാകണമെന്ന നിലപാടു മാത്രമാണുള്ളത്. അവസാന വര്‍ഷ പരീക്ഷകള്‍ അനിശ്ചിതമായി നീട്ടുന്ന പ്രശ്‌നമില്ല. ജൂലൈ മാസത്തിലേത് ചിലപ്പോള്‍ അടുത്തമാസത്തേക്ക് നീങ്ങും എന്നുമാത്രം. അതാത് സര്‍വകാലാ ശാലകള്‍ തീരുമാനം എടുക്കണം. ഈ തീരുമാനം അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്ക് മാത്രമാണ്.’ പൊഖ്‌റിയാല്‍ വ്യക്തമാക്കി.

ALSO READ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ആദ്യ സെമിസ്റ്റര്‍ പരീക്ഷകള്‍ എഴുതുന്നവരെ അവരുടെ മുന്‍ നിലവാരം നോക്കി സ്ഥാനക്കയറ്റം നല്‍കണമെന്നും രണ്ടാം വര്‍ഷക്കാര്‍ക്ക് 50 ശതമാനം ഇന്റേര്‍ണല്‍ മാര്‍ക്കുകളും 50 ശതമാനം മുന്‍ വര്‍ഷത്തെ മാര്‍ക്കോ അല്ലെങ്കില്‍ സെമിസ്റ്റര്‍ മാര്‍ക്കോ പരിഗണിച്ച് നിശ്ചയിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button