Latest NewsNewsTechnology

സൂക്ഷിക്കുക…!! വാട്‌സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാർ

വാട്‌സാപ്പില്‍ പുതിയൊരു തട്ടിപ്പുമായി ഹാക്കര്‍മാർ രംഗപ്രവേശനം ചെയ്തതായി വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ്. ആഗോളതലത്തില്‍ ഏറെ കാലമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിങ് സേവനമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിനെതിരെ ഹാക്കര്‍മാരുടെ ഒരു പട തന്നെയുണ്ട്.

ഇപ്പോഴിതാ സന്ദേശങ്ങളിലൂടെ വാട്‌സാപ്പിന്റെ ടെക്‌നിക്കല്‍ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ സമീപിക്കുന്നതെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  വാട്‌സാപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിനാണെന്ന് പറഞ്ഞ് ഒരു ആറക്ക വെരിഫിക്കേഷന്‍ കോഡ് ഇവര്‍ ചോദിക്കുകയും ചെയ്യുന്നു. വാട്‌സാപ്പിന്റെ ലോഗോയാണ് ഹാക്കര്‍മാർ പ്രൊഫൈല്‍ പിക്ചര്‍ ആയി ഉപയോഗിക്കുന്നത്.

എന്നാല്‍ വാട്‌സാപ്പ് ഇത്തരത്തിൽ ഒരിക്കലും വെരിഫിക്കേഷന്‍ കോഡ് ചോദിച്ചുകൊണ്ട് ഉപയോക്താക്കളെ സമീപിക്കില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പ്രൊഫൈല്‍ ചിത്രത്തിന് സമീപം ഒരു പച്ച നിറത്തിലുള്ള വെരിഫിക്കേഷന്‍ ടിക്ക് കാണാന്‍ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉപയോക്താക്കൾ വെരിഫിക്കേഷന്‍ കോഡ് നല്‍കിയാല്‍ അക്കൗണ്ട് ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാവും.  തുടർന്ന് ഇവർക്ക് നിയമവിരുദ്ധ സന്ദേശങ്ങള്‍ അയക്കാനും ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കാനും സാധിക്കും.

ഇത്തരത്തിൽ ഉപയോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്താൽ നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണില്‍നിന്നു വാട്‌സാപ്പ് ലോഗ് ഔട്ട് ആവും. അങ്ങനെ സംഭവിച്ചാല്‍ അതിവേഗം റീ വെരിഫൈ ചെയ്ത് അക്കൗണ്ട് തിരികെ എടുക്കാന്‍ ശ്രമിക്കണമെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം എല്ലാവരേയും അറിയിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close