Latest NewsNewsIndia

ലോക്ക്ഡൗണ്‍ കാരണം കുടുംബം പോറ്റാനാവുന്നില്ല; യുപിയില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

ലക്‌നൗ : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം കുടുംബം പോറ്റാനാവാതെ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലഖിപൂർ സ്വദേശി ഭാനു പ്രകാശ് ​ഗുപ്തയാണ് ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തത്.

സമീപത്തെ ഷാജഹാന്‍പൂര്‍ ജില്ലയിലെ ഒരു ഹോട്ടലിലാണ് ഗുപ്ത ജോലി ചെയ്തിരുന്നത്. നാല് മക്കളും ഭാര്യയും രോഗിയായ അമ്മയും ഗുപ്തയുടെ വരുമാനത്തിലാണ് ജീവിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ തൊഴില്‍ ഇല്ലാതായി. ഈ വിഷമത്തിലാണ് ഭാനു പ്രകാശ് ഗുപ്ത തീവണ്ടിപ്പാളയത്തില്‍ ജീവന്‍ അവസാനിപ്പിച്ചത്.

സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ലോക്ക്ഡൗണിനെ ഗുപ്ത വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ റേഷനു നന്ദി പറയുന്ന അദ്ദേഹം വീട്ടില്‍ ഗോതമ്പും അരിയും ഉണ്ടായിരുന്നെങ്കിലും അത് കുടുംബത്തിന് .തികയില്ലെന്നും മറ്റ് സാധനങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. അതേസമയം ഇയാൾക്കും കുടുംബത്തിനും ആവശ്യത്തിന് റേഷൻ നൽകിയിരുന്നു എന്നാണ് ജില്ലാ മജിസ്ട്രേറ്റ് പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button