Latest NewsNewsIndia

ആംഡ് ഫോര്‍സ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് സഹപ്രവര്‍ത്തകർ കൊല്ലപ്പെട്ടു

റായ്‌പൂർ : ആംഡ് ഫോര്‍സ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് സഹപ്രവര്‍ത്തകർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് ആംഡ് ഫോര്‍സ് 9ാം ബറ്റാലിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടന്ന വാക്കേറ്റത്തിനിടയിൽ അസിസ്റ്റന്‍റ് പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ഘന്‍ശ്യാം കുമേതി ഔദ്യോഗിക റൈഫിള്‍ ഉപയോഗിച്ച് വെടിയുതിർത്തതും പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ബിന്ദേശ്വരി സാഹ്നി, ഹെഡ് കോണ്‍സ്റ്റബിള്‍ രാമേശ്വര്‍ സഹു എന്നിവരാണ് സംഭവ സ്ഥലത്തു വെച്ച് തന്നെ കൊല്ലപ്പെട്ടത്. ഛത്തീസ്ഡഡിലെ റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെ നാരായണ്‍പൂറിലാണ് വെടിവയ്പുണ്ടായത്. പ്ലാന്‍റൂണ്‍ കമാന്‍ഡര്‍ ലക്ഷ്മണ്‍ പ്രേമിയാണ് വെടിയേറ്റ മറ്റൊരുദ്യോഗസ്ഥന്‍.

Also read : കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കെത്തിയതാണെന്നതിന് കൂടുതല്‍ വിശദീകരണം നല്‍കി ഗവേഷകര്‍

നാരായണ്‍പൂറിലെ ആംഡെ ക്യാപിലായിരുന്നു ഘനശ്യാം കുമേതിയെ പോസ്റ്റ് ചെയ്തിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വെടിവയ്പിന് കാരണമായ പ്രകോപനമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button