Latest NewsNewsIndia

വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായത് ഭാഗ്യം: പ്രധാനമന്ത്രിയെക്കുറിച്ച് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണവൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായിരുന്നേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥനോക്കൂ എന്ന് രാജ്‌നാഥ് സിങ് പറയുകയുണ്ടായി.

Read also: ആ ദിവസത്തിന് ഇനി അധികനാളില്ല, നമുക്ക് കാണാം: നടന്‍ ഇര്‍ഫാന്റെ ഓര്‍മ്മയില്‍ ‌ഭാര്യയുടെ വികാരനി‌ര്‍ഭര കുറിപ്പ്

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി ആയ ശേഷമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടം. മൂന്ന് സേനകളുടേയും ഏകോപനം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ 10-15 വര്‍ഷമായി ചര്‍ച്ച നടത്തിയെങ്കിലും ഞങ്ങളുടെ സര്‍ക്കാര്‍ സിഡിഎസ് തസ്തിക സൃഷ്ടിച്ച് തീരുമാനം വേഗത്തിലാക്കിയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button