KeralaLatest NewsNews

മൊബൈല്‍ നമ്പറുകൾ പതിനൊന്ന് അക്കമായേക്കും

കൊച്ചി: മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമായേക്കുമെന്ന് സൂചന. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടെലികോം മേഖലയില്‍ ഏകീകൃത നമ്പര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം. ലാന്‍ഡ് ലൈനുകളില്‍ നിന്ന് മൊബൈല്‍ നമ്പറുകളിലേക്ക് വിളിയ്ക്കുമ്പോള്‍ 0 കൂടെ ചേര്‍ക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഡോംഗിളുകള്‍ക്ക് നല്‍കുന്ന നമ്പറുകളും മാറ്റും. 10 അക്ക നമ്പറുകൾക്ക് പകരം 13 അക്ക നമ്പറുകൾ നൽകും.

Read also:  ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന: 13 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം

പുതിയ നമ്പറുകള്‍ക്ക് തുടക്കത്തില്‍ 9 എന്ന നമ്പര്‍ കൂടീ അധികം വേണ്ടി വന്നേക്കും. ഇതുവരെ എസ്.ടി.ഡി കോളുകള്‍ 0 ചേർത്താണ് വിളിക്കാൻ കഴിഞ്ഞിരുന്നത്. ഇനി മുതൽ മൊബൈൽ നമ്പറിനും ഇത് ബാധകമായേക്കാമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button