KeralaLatest NewsNews

വെള്ളത്തിൽ വീണ് പതിനൊന്ന് മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു; കുഞ്ഞിൻ്റെ പിതൃ സഹോദരൻ കോവിഡ് ബാധിതൻ

പാലക്കാട്: വെള്ളം നിറച്ച ബക്കറ്റിൽ വീണ് പതിനൊന്ന് മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു. കുഞ്ഞിൻ്റെ പിതൃ സഹോദരൻ കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇൻഡോറിൽ നിന്നെത്തിയ പിതാവ് ഹോം ക്വാറൻ്റീനിലുമാണ്. കോവിഡ് ടെസ്റ്റിനായി കുഞ്ഞിൻ്റെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

പാലക്കാറ്റ് ചാലിശ്ശേരിയിൽ മുഹമ്മദ് നിസാൻ ആണ് മരണപ്പെട്ടത്. കുളിക്കാൻ വെച്ചിരുന്ന വെള്ളത്തിൽ കുഞ്ഞ് കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം. കുഞ്ഞിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിലാണ് കുഞ്ഞിൻ്റെ സ്രവ പരിശോധനാ ഫലം വരിക. അതിനു ശേഷം മാത്രമെ മൃതദേഹം സംസ്കരിക്കാൻ സാധിക്കൂ.

ALSO READ: കോവിഡ് ഭീതി; ചില മാസ്‌കുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ

കുഞ്ഞിൻ്റെ പിതൃസഹോദരൻ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close