KeralaLatest NewsNews

സ്വകാര്യ വ്യക്തിയുടെ ഫാമിലെ ലക്ഷങ്ങള്‍ വില മതിയ്ക്കുന്ന പശുക്കള്‍ കൂട്ടത്തോടെ ചത്തതില്‍ ദുരൂഹത

 

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ ഫാമിലെ ലക്ഷങ്ങള്‍ വില മതിയ്ക്കുന്ന പശുക്കള്‍ കൂട്ടത്തോടെ ചത്തതില്‍ ദുരൂഹത. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കള്ളിക്കാടിലാണ് സംഭവം. കറവയുളള ഏഴു പശുക്കള്‍ ഒറ്റ രാത്രിയിലാണ് ചത്തത്. ഇന്നലെ പുലര്‍ച്ചെ ഉടമ ഫാമിലെത്തിയപ്പോഴാണ് കാലിതൊഴുത്തില്‍ ഒരു വശത്തായി നിന്നിരുന്ന ഏഴ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പശുക്കള്‍ ചത്തതിലെ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനു നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കി.

വെള്ളിയാഴ്ച രാത്രിയാണ് ഫാമില്‍ നിന്ന് മനു വീട്ടിലേക്ക് പോയത്.ഈ സമയമൊന്നും പശുക്കള്‍ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു.മരണ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തമാവു.വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ടമാണ് യുവ കര്‍ഷകനായ മനുവിനുണ്ടായത്. ചെറുതും വലുതുമായി 16 പശുക്കള്‍ ഫാമിലുണ്ട്. ജഴ്സി,സിന്ധി തുടങ്ങിയ മുന്തിയ ഇനങ്ങളില്‍പെട്ട ഏഴ് പശുക്കളാണ് ചത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button