KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദങ്ങളുടെ സാന്നിധ്യവും മൺസൂണിൻ്റെ വരവും അടുത്തു വരുന്ന സാഹചര്യത്തിൽ അടുത്ത അ‍ഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റ‍ർ മുതൽ 115.5 മില്ലി മീറ്റ‍ർ വരെ പെയ്യുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്..

Also read : ആഗ്രയില്‍ അതി ശക്തമായ കാറ്റ് : മൂന്ന് മരണം : താജ്മഹലിന് കേടുപാടുകള്‍ സംഭവിച്ചു

ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം, കോഴിക്കോട് തുടങ്ങിയ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ 1 : തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, മലപ്പുറം, കണ്ണൂർ

ജൂൺ 2 : എറണാകുളം,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,കാസർഗോഡ്

ജൂൺ 3 : കണ്ണൂ‍ർ, കാസ‍‍ർകോട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button