KeralaLatest NewsNews

ക്വാറന്റൈന്‍ ചട്ടം ലംഘിച്ചു താമസിക്കാനെത്തിയവർക്കെതിരെ നാട്ടുകാർ രംഗത്ത്

പാലാ • ക്വാറന്റൈന്‍ ചട്ടം ലംഘിച്ചു കൊച്ചിടപ്പാടിയിൽ താമസിക്കാനെത്തിയവർക്കെതിരെ നാട്ടുകാർ രംഗത്ത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാധികൃതർക്ക് നാട്ടുകാർ പരാതി നൽകി.

വ്യവസ്ഥകൾ ലംഘിച്ച മൂവാറ്റുപുഴ സ്വദേശികളുടെ നടപടി പ്രതിഷേധാർഹമാണ്. ക്വാറൈൻ്റെൻ സമയത്ത് ഇവർ പുറത്തിറങ്ങുകയും ചെയ്തത് ആളുകളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. നാട്ടുകാരായ രണ്ടു യുവാക്കൾ വീട്ടിൽ നിന്നും മാറി ചൂണ്ടച്ചേരിയിലും മുത്തോലിയിലും ക്വാറൈൻ്റെയിനിൽ കഴിയുകയാണ്. സംഭവത്തെക്കുറിച്ചു നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

ക്വാറൈൻ്റെൻ ചട്ടം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് കവീക്കുന്ന് വികസനസമിതി ആവശ്യപ്പെട്ടു. പ്രദേശവാസികളായ രണ്ട് യുവാക്കൾ ക്വാറൈൻ്റെൻ ചട്ടം പാലിച്ചു സർക്കാർ നിർദ്ദേശിച്ച കേന്ദ്രങ്ങളിലാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെപോലും നടപടിയെടുക്കുന്ന പോലീസ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിരിക്കുകയാണ്. ബാംഗ്ലൂരിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിയവരെ അവിടെ നിന്നും കാർ മാർഗ്ഗമാണ് പാലായിൽ എത്തിച്ചത്. വാഹനമോടിച്ചയാൾ ചട്ടപ്രകാരം ക്വാറൈൻ്റെൻ പാലിച്ചിട്ടുണ്ടോ എന്നും അന്വേഷണം നടത്തണം. പ്രസിഡൻറ് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് ചീരാംകുഴി, തോമസുകുട്ടി മുകാല തുടങ്ങിയവർ പ്രസംഗിച്ചു.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ ടോണി തോട്ടം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button