Latest NewsUAENewsGulf

യുഎഇയില്‍ ജോലി തേടിയെത്തി പീഡനത്തിന് ഇരയായ, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി

ദുബായ് : യുഎഇയില്‍ ജോലി തേടിയെത്തി പീഡനത്തിന് ഇരയായ, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി. ഫുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതീജിവിച്ച യുവതികളെ രക്ഷപ്പെടുത്തിയതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നാല് യുവതികള്‍ ഇന്ത്യയിലേക്ക് മടങ്ങി. ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും ഉടന്‍ തന്നെ ഇവർ മടങ്ങുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

Also read : സ്വകാര്യ വ്യക്തിയുടെ ഫാമിലെ ലക്ഷങ്ങള്‍ വില മതിയ്ക്കുന്ന പശുക്കള്‍ കൂട്ടത്തോടെ ചത്തതില്‍ ദുരൂഹത

കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍, ഇവന്റ്‌സ് മാനേജര്‍, ബാര്‍ ഡാന്‍സര്‍ എന്നീ ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് ആറ് മാസം മുമ്പാണ്, സന്ദർശക വിസയിൽ യുഎഇയിൽ വന്നത്. എന്നാല്‍ ഫുജൈറയിലെ ഹോട്ടലില്‍ എത്തിപ്പെട്ട ഇവര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നു. മറ്റൊരു ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായും യുവതികൾ പറയുന്നു. മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവര്‍ക്കും ഏജന്റ് വാഗ്ദാനം ചെയ്തത്.

ഒരാഴ്ച മുമ്പ് തമിഴ്‌നാട് സ്വദേശിയായ യുവതി അയച്ച ശബ്ദ സന്ദേശമാണ് ഇവരുടെ മോചനത്തിലേക്കുള്ള വഴി തെളിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ കര്‍ണാടക ഡിജിപിയ്ക്ക് പരാതി നൽകി. തുടര്‍ന്ന് ദുബായ് കോണ്‍സുലേറ്റിന് വിവരം കൈമാറുകയും, ഫുജൈറ പൊലീസിന്റെ സഹായത്തോടെ ഹോട്ടലുകള്‍ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button