Latest NewsNewsIndia

വാഹനാപകടത്തിൽ 12തൊഴിലാളികൾക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്ക്

കാഠ്മണ്ഡു : വാഹനാപകടത്തിൽ 12തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ത്യയിൽ നിന്ന് നേപ്പാൾഗഞ്ച് വഴി സല്യാന ജില്ലയിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മടങ്ങുകയായിരുന്നു കുടിയേറ്റതൊഴിലാളികൾ സഞ്ചരിച്ച വാൻ, നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയിരുന്നു. ബാങ്കെ ജില്ലയിലെ വനപ്രദേശത്ത്വെച്ചായിരുന്നു അപകടം.

Also read : കൊവിഡിന് വാക്സിന്‍ കണ്ടെത്തുന്നത് വരെ സ്കൂളുകള്‍ തുറക്കരുതെന്ന് ഭീമ ഹർജി

30 ഓളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിനൊന്ന് പേർ സംഭവസ്ഥലത്തും , ഒരാൾ നേപ്പാൾഗഞ്ച് ആസ്ഥാനമായുള്ള ഭേരി ആശുപത്രിയിലുമാണ് മരിച്ചത്. 17 നും 52 നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടത്.  21പേർക്ക് പരിക്കേറ്റു, നാലുപേരുടെ നില ഗുരുതരമാണ്.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 400 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button