Devotional

പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. നമ്മള്‍ പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകാറുണ്ട്. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍ ദുര്‍ഭാഗ്യവും ദാരിദ്ര്യവും കൊണ്ട് വരാന്‍ കാരണമാകുന്നു. മാത്രമല്ല പൂജാമുറിയില്‍ ഫോട്ടോകള്‍ക്ക് മുകളില്‍ ഇടുന്ന മാലകളും പൂക്കളും ഉണങ്ങിയതാണെങ്കില്‍ അത് പല വിധത്തില്‍ ദാരിദ്ര്യത്തിന്റെ സൂചന കൊണ്ട് വരുന്നതാണ്.അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരത്തില്‍ ഉണങ്ങിയ പൂജാ പുഷ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കി വിടാൻ  ശ്രമിക്കണം. അല്ലെങ്കില്‍ അത് നമ്മുടെ കുടുംബത്തിന് തന്നെ പ്രശ്നമുണ്ടാകും. എന്നാല്‍ പൊതുവേ അതിന് നമ്മൾ പ്രാധാന്യം നല്‍കില്ല എന്നതാണ് സത്യാവസ്ഥ. പൂജാമുറി ഉണ്ടെങ്കില്‍ അത് അതിന്റേതായ വൃത്തിയോടെയും ചിട്ടയോടെയും പരിപാലിച്ച് കൊണ്ടു പോവേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ വീട്ടില്‍ ഐശ്വര്യം നിറയുകയുള്ളൂ. അല്ലെങ്കില്‍ നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക. ക്ഷേത്രത്തിന് സമാനമായ രീതിയിലും ചിട്ടയിലും തന്നെയായിരിക്കണം പൂജാമുറിയും പാലിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button