Latest NewsNewsIndia

സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു. വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്നാണ് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹോദരന്‍ സാജിദുമായി ചേർന്നാണ് കൂടുതൽ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നൽകിയത്. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്ര്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് കൂട്ടുകെട്ട് ബോളിവുഡിലേക്കെത്തുന്നത്.

Read also: കോവിഡ് ബാധിച്ച് മരിച്ച സുലേഖ ക്വാറന്റൈനില്‍ കഴിഞ്ഞത് വെറും രണ്ട് ദിവസം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി നിരീക്ഷണ കാലാവധിയിലെ പാളിച്ചകൾ

shortlink

Post Your Comments


Back to top button