Latest NewsKeralaNews

മരുന്നും വാക്‌സിനുകളും കണ്ടുപിടിയ്ക്കുമ്പോഴേയ്ക്കും കൊറോണ വൈറസ് ഒട്ടേറെ ജീവനുകളെടുക്കും : എന്നാല്‍ വൈറസിനൊപ്പം ജീവിക്കാന്‍ ഈ 5 മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കൂ

വൈറസിനോടൊപ്പം ജീവിക്കുന്നതിനായി’, അഞ്ച് മാര്‍ഗങ്ങള്‍ ഉള്ളതായി ഇന്ത്യ സയന്‍സ് വയറിനോട് സംസാരിക്കവെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ പ്രഫ. കെ.വിജയരാഘവന്‍ പറഞ്ഞു. മരുന്നുകളുടെയും വാക്‌സിന്റെയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ക്ലിനിക്കല്‍ ട്രയലിനുശേഷം അതു വ്യാപകമായ രീതിയില്‍ ലഭ്യമാകുന്നതിന് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1 മാസ്‌ക് ധരിയ്ക്കുക

ഒരു വ്യക്തി സംസാരിക്കുമ്പോള്‍ ആയിരത്തോളം സൂക്ഷ്മ ഉമിനീര്‍ കണികകള്‍ പുറന്തള്ളപ്പെടുന്നതായി അടുത്തിടെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആ വ്യക്തി നോവല്‍ കൊറോണ വൈറസ് ബാധിതനാണെങ്കില്‍, ഓരോ ഉമിനീര്‍ കണികയും ആയിരക്കണക്കിന് അണുക്കളുടെ വാഹകരായിരിക്കും. വൈറസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. അതിനാല്‍, രോഗബാധിതരാണെന്ന് അവര്‍ തിരിച്ചറിയുന്നുമില്ല. മുഖാവരണം അഥവാ മാസ്‌ക് ധരിക്കുന്നത് നമ്മളെ മാത്രമല്ല, നാം രോഗബാധിതരാണെങ്കില്‍ മറ്റുള്ളവരെ സംരക്ഷിക്കാനും സഹായിക്കുന്നു.

2. കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക

രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് കോവിഡ്-19 വ്യാപനം ഉണ്ടാകുന്നത്. അതു കൂടാതെ, വൈറസ് ബാധിതനായ വ്യക്തി സ്പര്‍ശിച്ചതോ, സമ്പര്‍ക്കത്തില്‍ വന്നതോ ആയ വസ്തുക്കള്‍, പ്രതലം, എന്നിവ മറ്റൊരാള്‍ സ്പര്‍ശിച്ചാലും വൈറസ് വ്യാപനം ഉണ്ടാകാം. എപ്പോഴും മുഖത്ത് തൊടാനുള്ള ഒരു പ്രവണതയാണ് നമ്മുടേത്. എന്നാല്‍ നമ്മുടെ കൈകള്‍, സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 30 സെക്കന്‍ഡ് എങ്കിലും വൃത്തിയായി കഴുകിയാല്‍, വൈറസ് ഉണ്ടെങ്കില്‍ അത് നശിച്ചു പോകും.

3. സാമൂഹ്യ അകലം പാലിക്കല്‍

രോഗിയുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരുമ്പോഴോ രോഗബാധിതനില്‍നിന്നുള്ള ഉമിനീര്‍ കണികകള്‍ ശ്വസനപഥത്തിലൂടെയോ മറ്റോ പ്രവേശിക്കുമ്പോഴോ ആണ് മറ്റൊരാള്‍ക്കു രോഗം പകരുന്നത്. സാധാരണഗതിയില്‍ രോഗബാധിതനായ വ്യക്തിയില്‍നിന്ന് ഒരു മീറ്റര്‍ വരെ അകലത്തില്‍ കണികകള്‍ സഞ്ചരിക്കാം. പൊതുസ്ഥലത്ത് വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പാലിക്കുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.</p>

4. പരിശോധനയും ട്രാക്കിങ്ങും

ഒരാള്‍ കോവിഡ് പോസിറ്റീവായാല്‍, അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുകയാണ് വേണ്ടത്. വൈറസ് ബാധിതരെ കണ്ടെത്താനായാല്‍, ഒരു പരിധിവരെ വൈറസ് വ്യാപനം നിയന്ത്രിക്കാനാവും.

5. ഐസലേഷന്‍

കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയെ നിര്‍ബന്ധമായും മാറ്റിത്താമസിപ്പിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button