KeralaLatest NewsNews

കോട്ടയത്ത് പട്ടാപ്പകല്‍ വീട്ടമ്മ അതിദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം : കവര്‍ച്ചയ്ക്ക് എത്തിയത് ഒരാളെന്ന് സൂചന : കവര്‍ച്ച ചെയ്ത കാര്‍ സിസിടിവിയില്‍ പതിഞ്ഞപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ മാത്രം

കോട്ടയം : കോട്ടയത്ത് പട്ടാപ്പകല്‍ വീട്ടമ്മ അതിദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം . കവര്‍ച്ചയ്ക്ക് എത്തിയത് ഒരാളെന്ന് സൂചന , കവര്‍ച്ച ചെയ്ത കാര്‍ സിസിടിവിയില്‍ പതിഞ്ഞപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ മാത്രം . താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലചെയ്ത വീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്, ഇന്നലെ വീടിനുള്ളില്‍ പാചക വാതകം നിറഞ്ഞിരുന്നതിനാല്‍ പരിശോധന നടത്താനായില്ല. വീടിനുള്ളില്‍ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്, ഫൊറന്‍സിക് സംഘവും തെളിവ് ശേഖരിക്കുന്നുണ്ട്.

Read Also :  കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ടു, ഭർത്താവിനെയും വീട്ടമ്മയെയും കെട്ടിയിട്ട് ഗ്യാസ് തുറന്നു വിട്ട നിലയിൽ

വീട്ടില്‍ നിന്നു മോഷ്ടിക്കപ്പെട്ട കാര്‍ കടന്നു പോകുന്നതിന്റെ ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചു. സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നു. കടന്നു പോയ കാറില്‍ ഒരാള്‍ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. രാവിലെ പത്തു മണിയോടെ കുമരകം ഭാഗത്തേക്കാണ് കാര്‍ ഓടിച്ചു പോകുന്നത്.

ഇന്നലെ വൈകിട്ടാണ് കൊലപാതക വാര്‍ത്ത പുറത്തറിഞ്ഞത്. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സിലില്‍ ഷീബയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലിക്ക് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button