Latest NewsNewsIndia

മനോജ്‌ തിവാരിയെ മാറ്റി, ഡല്‍ഹി ബി.ജെ.പിയ്ക്ക് ഇനി പുതിയ അധ്യക്ഷന്‍

ന്യൂഡല്‍ഹി • ഒരു നാടകീയ സംഭവവികാസത്തിൽ, ബി.ജെ.പി ഡല്‍ഹി അധ്യക്ഷ സ്ഥാനത്ത് നിന്ന് നടനും രാഷ്ട്രീയക്കാരനുമായ മനോജ് തിവാരിയെ മാറ്റി പകരം ആദേഷ് കുമാർ ഗുപ്തയെ നിയമിച്ചു. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയാണ് ഇക്കാര്യം തീരുമാനിച്ചത്.

മനോജ് തിവാരിയെ ഡല്‍ഹി ബി.ജെ.പി മേധാവി സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തിന് പകരം ആദേഷ് കുമാർ ഗുപ്ത ചുമതലയേൽക്കുമെന്നും ജെ.പി നദ്ദ പ്രസ്താവനയില്‍ പറഞ്ഞു. മുൻ നോർത്ത് ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറാണ് ആദേഷ് ഗുപ്ത.

2016 ബി.ജെ.പിയുടെ ഡല്‍ഹി യൂണിറ്റിന്റെ മേധാവിയായി മനീഷ് തിവാരി നിയമിതനായത്. അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ഒരു ബദൽ കണ്ടെത്തുന്നതുവരെ തുടരാൻ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

ഭോജ്പുരി ചിത്രങ്ങളിലെ ജനപ്രിയ ഗായകനും നടനുമായ തിവാരിക്ക് അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) യെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല.

അയൽ സംസ്ഥാനമായ ഹരിയാനയിലെ ഒരു അക്കാദമിയിൽ ക്രിക്കറ്റ് കളിച്ച് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് തിവാരി കഴിഞ്ഞ മാസം വിവാദമുണ്ടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button