KeralaLatest NewsNews

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് അറസ്റ്റിൽ. പത്തനാപുരം പാതിരിക്കല്‍ നിഥിന്‍ മന്‍സിലില്‍ തൗഫീക്ക് (25), പത്തനാപുരം നടുക്കുന്ന് നിഥിയ മന്‍സിലില്‍ നിഥിന്‍ (30), പത്തനാപുരം നടുക്കുന്ന് മംഗലത്ത് പുത്തന്‍വീട്ടില്‍ വിഷ്ണു (28) എന്നിവരാണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ മേയ് 29-നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. കോൺക്രീറ്റ് പണിക്കാരനായ തൗഫീക്കുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നും ജോലിസ്ഥലത്ത് ഭക്ഷണം ഉൾപ്പടെ എത്തിച്ച് നൽകാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നിഥിനെയും വിഷ്ണുവിനെയും കൂട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും വാഴപ്പാറ മാങ്കുന്ന് എസ്റ്റേറ്റിലെ പൊളിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button