Latest NewsKerala

വീട്ടുമുറ്റത്തു കളിച്ചു കൊണ്ട് നിന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കുറ്റിക്കാട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ

വലപ്പാട്: വീട്ടു മുറ്റത്തുനിന്ന് ആറ് വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കുറ്റിക്കാട്ടില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷന്‍ കേഡി കൂടിയായ വലപ്പാട് ഗവ. ആശുപത്രിക്ക് കിഴക്കുവശം താമസിക്കുന്ന ചാഴു വീട്ടില്‍ പ്രകാശന്‍ എന്ന ജയപ്രകാശനെ (42) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. സുമേഷ്, എസ്.ഐ വി.പി. അരിസ്റ്റോട്ടില്‍, എ.എസ്.ഐ ജയന്‍, സിജുകുമാര്‍, സി.പി.ഒമാരായ രാഗേഷ്, ഉമേഷ്, വിനോദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button