KeralaLatest NewsNews

കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹ മരണം; ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ

കൊല്ലം: കൊല്ലം അഞ്ചലിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് വീണ്ടും ദുരൂഹ മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

അഞ്ചല്‍ ഇടമുളയ്ക്കൽ കൈപ്പള്ളിമുക്കിൽ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുനില്‍, സുജിനി എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇവരുടെ നാലു വയസുള്ള മകൾ നിർത്താതെ കരയുന്നത് കേട്ടാണ് അയൽവാസികൾ എത്തുന്നത്.

ALSO READ: മുടി വെട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

തൂങ്ങിമരിച്ച നിലയിലായിരുന്നു സുനിൽ. തൊട്ടടുത്ത മുറിയിൽ കിടക്കുന്ന നിലയിലായിരുന്നു സുജിനിയുടെ മൃതദേഹം. ഇവരുടെ കഴുത്തിൽ പാടുകളുണ്ട്. പൊലീസും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button