KeralaLatest NewsNews

കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസ് ഇന്നുമുതല്‍; നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല

തിരുവനന്തപുരം: സമീപജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇന്നുമുതൽ. ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിശദമായ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഇന്ന് മുതൽ ഓടാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റും. നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളിൽ സ്റ്റോപ്പ് അനുവദിക്കില്ല. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. ജില്ലകള്‍ക്കകത്തെ സര്‍വീസിന് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം നിരക്ക് വര്‍ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്തില്ലെന്നാണ് സ്വകാര്യ ബസുടമകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button