Latest NewsIndia

കോവിഡും സാമ്പത്തിക പ്രതിസന്ധിയും ഇരുട്ടടിയായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ജനപ്രിയ നേതാവ്; രാഹുൽ ബഹുദൂരം പിന്നിൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രധാന എതിരാളി. എന്നാൽ രാഹുലിന് 23.21 ശതമാനം പിന്തുണ മാത്രമാണ് ഉള്ളത്.

ന്യൂഡല്‍ഹി: കോവിഡ് കാലത്തു കേന്ദ്ര ഗവൺമെന്റിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനപ്രീതി ഒട്ടും തന്നെ കുറഞ്ഞിട്ടില്ലെന്നു വെളിപ്പെടുന്ന സർവേ പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ മോദിക്ക് 66 ശതമാനം പേരുടെ പിന്തുണയുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 66.2 ശതമാനം പേരും മോദിക്ക് അനുകൂലമായി പ്രതികരിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രധാന എതിരാളി. എന്നാൽ രാഹുലിന് 23.21 ശതമാനം പിന്തുണ മാത്രമാണ് ഉള്ളത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തൃപ്തി രേഖപ്പെടുത്തിയ ആദ്യ പത്തു സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും തമിഴ്നാടും ഇല്ല. 58.36 ശതമാനം പേര്‍ മോദിയുടെ പ്രകടനത്തില്‍ വളരെ തൃപ്തരാണെങ്കില്‍, 24.04 ശതമാനം പേര്‍ തൃപ്തരാണ്. 16.71 ശതമാനം പേര്‍ സംതൃപ്തരല്ല.

പി ചിദംബരത്തിനും മകൻ കാർത്തിക്കും എതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

ഒഡീഷയാണ് മോദിയുടെ ഭരണത്തിന് ഏറ്റവും മാര്‍ക്ക് നല്‍കിയത്.-95.6. ഹിമാചലും, ഛത്തീസ്‌ഗണ്ഡും ആണ് തൊട്ടുപിന്നാലെ ഉള്ളത്. അതേസമയം ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒഡീഷയുടെ നവീന്‍ പട്‌നായിക്കാണ് ഏറ്റവും മുന്നിൽ. പിണറായി വിജയന് മൂന്നാം സ്ഥാനം ഉണ്ട്. സി വോട്ടറാണ് ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി സര്‍വേ നടത്തിയത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശത്തെയും 3000 ത്തിലേറെ പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button