Latest NewsNewsInternational

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന് സമാനമായ അതീവ സുരക്ഷയുള്ള മിസൈല്‍ പോലും ഭസ്മമാകുന്ന ബുള്ളറ്റ്പ്രൂഫ് വിമാനം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന് സമാനമായ അതീവ സുരക്ഷയുള്ള മിസൈല്‍ പോലും ഭസ്മമാകുന്ന ബുള്ളറ്റ്പ്രൂഫ് വിമാനം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും .

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് എയര്‍ഫോഴ്സ് 1 . വിമാനത്തിന് രണ്ട് നിലകളാണ് ഉള്ളത്. ഇതില്‍ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളില്‍നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സാ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം, ആണവ സ്ഫോടനത്തിന്റെ ആഘാതത്തില്‍പ്പോലും ക്ഷതമേല്‍ക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ ബോയിങ് 747 നുള്ളത്.

Read Also : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാലിക്കാത്ത പ്രവാസികളെ നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

എയര്‍ഫോഴ്‌സ് വണ്ണിനോട് സമാന സൗകര്യങ്ങളുമായി വിമാനം ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് എത്തുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി ഒരുക്കുന്ന രണ്ടു പുതിയ ബി 777- 337 ഇആര്‍ വിമാനങ്ങളാണ് ഇന്ത്യ രണ്ടുവര്‍ഷം മുമ്പ് വാങ്ങിയത്. തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളും മോഡിഫിക്കേഷനുകളും വരുത്താന്‍ അമേരിക്കയിലേക്ക് കൊണ്ടുപോയ വിമാനങ്ങള്‍ ഉടന്‍ യാത്രയ്ക്കു തയാറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്തിന്റെ ആദ്യ ചിത്രങ്ങളാണ് ജെറ്റ്‌ഫോട്ടോസ് എന്ന വെബ് സൈറ്റിലൂടെ ആന്‍ഡി ഇഗ്ലോഫ് എന്ന ഫൊട്ടോഗ്രഫര്‍ പുറത്തിവിട്ടിരിക്കുന്നത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കുന്ന എയര്‍ ഇന്ത്യ വണ്ണിന് പകരമെത്തുന്ന വിമാനത്തിന്റെ പേര് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വണ്‍ എന്നാക്കി മാറ്റാനും സാധ്യതയുണ്ട്. ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ നിലവില്‍ ബി 747 വിമാനത്തിലാണു യാത്ര ചെയ്യുന്നത്

രണ്ട് ദീര്‍ഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നത്. ഇതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയര്‍ഫോഴ്‌സ് വണ്ണിനു’ തുല്യമാകും എയര്‍ ഇന്ത്യ വണ്ണും.

അത്യാധുനിക സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയാണ് ബോയിങ് 777 എയര്‍ ഇന്ത്യ സജ്ജമാക്കുന്നത്. വൈഫൈ, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. നിലവില്‍ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകള്‍ക്കായി എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഉപയോഗിക്കുന്നത്. ഈ വിമാനത്തില്‍ നിന്നു വ്യത്യസ്തമായി ബോയിങ് 777 നു തുടര്‍ച്ചയായി യുഎസ് വരെ പറക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button