KeralaLatest NewsNews

കൊല്ലം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്

കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂണ്‍ 3) അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസുള്ള യുവാവ്, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ 40 വയസുള്ള ആരോഗ്യപ്രവര്‍ത്തകരായ രണ്ട് വനിതകള്‍, കടയ്ക്കല്‍ മിഷന്‍കുന്ന് സ്വദേശിയായ 36 വയസുള്ള യുവാവ്, കൊല്ലം പള്ളിമുക്ക് സ്വദേശിയായ 81 വയസുള്ള വയോധികന്‍ എന്നിവര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

P72 പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ 31 വയസുള്ള ആരോഗ്യ പ്രവര്‍ത്തകനാണ്. മെയ് 13 മുതല്‍ 30 വരെ ഇദ്ദേഹം പുനലൂരിലെ കൊറോണ കെയര്‍ സെന്ററില്‍ ചുമതല വഹിച്ചിരുന്നു. അവിടെ സ്ഥാപന നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതും പിന്നീട് കോവിഡ് സ്ഥിരീകരിച്ച P45(22 വയസുള്ള കുളത്തൂപ്പുഴ സ്വദേശി), P53(22 വയസുള്ള ഏരൂര്‍ ഐരനല്ലൂര്‍ സ്വദേശി) എന്നിവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് ഇവരില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഇവര്‍ പോസിറ്റീവ് ആയതിനെത്തുടര്‍ന് മെയ് 30 ന് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു. പരിശോധനാഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. P73 അഞ്ചല്‍ നെടിയറ സ്വദേശിനിയും(40 വയസ്), P74 കടയ്ക്കല്‍ സ്വദേശിനിയുമാണ്(40 വയസ്). ഇരുവരെയും പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P75 കടയ്ക്കല്‍ മിഷന്‍കുന്ന് സ്വദേശിയായ യുവാവാണ്. 36 വയസുള്ള ഇദ്ദേഹം മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്നു. മെയ് ഒന്നു മുതല്‍ ഗൃഹ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ മെയ് 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായി. പരിശോധനാഫലം പോസിറ്റീവ് ആയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

P76 കൊല്ലം പള്ളിമുക്ക് ചകിരിക്കട സ്വദേശിയായ 81 വയസുള്ള വയോധികനാണ്. ശ്വാസകോശസംബന്ധമായ രോഗം ഉള്ളതിനാല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി. സാമ്പിള്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിചരണത്തില്‍ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button