Latest NewsNewsIndia

ലോക്ക് ഡൗൺ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാൾ മോശം;- വയനാട് എം പി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയിൽ ലോക്ക് ഡൗൺ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാൾ മോശമാണെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. അടച്ചുപൂട്ടൽ കാരണം രോഗബാധ തടയാൻ സാധിച്ചില്ല. ജിഡിപി തകർന്നതായി ബജാജ് എംഡി രാജീവ് ബജാജ് പറഞ്ഞു. രാഹുൽ ഗാന്ധിയും രാജീവ് ബജാജുമായി നടത്തിയ സംവാദ പരിപാടിയായിരുന്നു പ്രതികരണം.

കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നാണ് കോൺഗ്രസ് നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളുടെയും ദരിദ്രരുടെയും ജീവിതത്തെ വളരെ മോശമായിട്ടാണ് ലോക്ക് ഡൗൺ ബാധിച്ചത്. അഭയം തേടാൻ ഒരിടം ഇല്ലാതെ തൊഴിലാളികൾ കഷ്ടപ്പെട്ടു. രോഗബാധിതർ വൻതോതിൽ വർധിക്കുമ്പോൾ ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്ന ഏക രാജ്യം ഇന്ത്യയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ALSO READ: പ്രളയഫണ്ട് തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്

സമാനമായ പ്രതികരണമാണ് സംവാദത്തിൽ ബജാജ് എംഡി രാജീവ് ബജാജ് നടത്തിയത്. ഇന്ത്യയുടെ തൊട്ടടുത്തുള്ള വിയറ്റ്‌നാം, തായ് വാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളെയാണ് ഇന്ത്യ മാതൃകയാക്കിയത്. ഇത് തെറ്റായ രീതിയാണെന്ന് രാജീവ് ബജാജ് പറഞ്ഞു. ലോക്ക് ഡൗൺ കാലത്തെ ഇന്ത്യയിലെ സാമ്പത്തിക തകർച്ചയും ഒരു മണിക്കൂറോളം നീണ്ട സംവാദത്തിൽ ഇരുവരും ചർച്ച ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button