Latest NewsKeralaNews

വൻ അട്ടിമറി ശ്രമം; റെയിൽവേ ട്രാക്കിൽ സാമൂഹിക വിരുദ്ധർ മെറ്റലുകൾ കുത്തിനിറച്ചതായി കണ്ടെത്തി

തെന്മല: റെയിൽവേ ട്രാക്കിൽ വൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ സാമൂഹിക വിരുദ്ധർ മെറ്റലുകൾ കുത്തിനിറച്ചതായി കണ്ടെത്തി. പട്രോളിങ്ങിനെത്തിയ റെയിൽവേ ജീവനക്കാരനാണ് ഇതു കണ്ടത്. ഇ‍ടമൺ ഉദയഗിരിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ പാതയിൽ മോട്ടർ ട്രോളി പട്രോളിങ് നടത്താറുണ്ട്.

ALSO READ: ഫസ്റ്റ് ബെൽ; ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കുമൊ? ഹൈക്കോടതിയിൽ എത്തിയ ഹർജി ഇന്ന് പരിഗണനയിൽ

ആനപ്പേട്ടൻകോങ്കൽ, അയത്തിൽ ഭാഗങ്ങളിലും സമാനമായ രീതിയിൽ കണ്ടെത്തിയതോടെ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളവുകളിൽ സ്ഥാപിച്ചിട്ടുള്ള ചെക് റെയിലിനും റണ്ണിങ് റെയിലിനും ഇടയിൽ 50 മീറ്ററോളം ദൂരത്തിൽ അപകടകരമാം വിധം മെറ്റൽ കൊണ്ട് നിറച്ചിരിക്കുകയാണ്. കുട്ടികൾ ചെയ്തതാകാമെന്ന് കരുതിയെങ്കിലും കൂടുതൽ സ്ഥലങ്ങളിൽ ഇത് കണ്ടതോടെ അട്ടിമറി ശ്രമം നടന്നുവെന്ന സംശയമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button