Latest NewsNewsInternational

വളർത്തു നായകൾക്കും പൂച്ചകൾക്കും വില്ലനായി തവള

മഴക്കാലത്ത് ഫ്ലോറിഡയില്‍ കെയ്ന്‍ റ്റോഡുകള്‍ കൂട്ടത്തോടെ എത്തിയത് ഭീഷണിക്കിടയാക്കി

ഫ്ലോറിഡ; വളർത്തു നായകൾക്കും പൂച്ചകൾക്കും വില്ലനായി തവള, അമേരിക്കയിലെ തെക്കന്‍ ഫ്ലോറിഡയിലുള്ളവര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് കെയ്ന്‍ റ്റോഡ് എന്നയിനം തവള, തുടര്‍ച്ചയായി പെയ്ത മഴയോടെയാണ് കെയ്ന്‍ റ്റോഡുകള്‍ കൂട്ടത്തോടെ പുറത്തെത്തിയിരിക്കുന്നത്, കഴി‌ഞ്ഞ വര്‍ഷവും മഴക്കാലത്ത് ഫ്ലോറിഡയില്‍ കെയ്ന്‍ റ്റോഡുകള്‍ കൂട്ടത്തോടെ എത്തിയത് ഭീഷണിക്കിടയാക്കിയിരുന്നു.

ഇത്തരത്തിൽ 3 ഇഞ്ച് വരെ വലിപ്പമുള്ള കെയ്ന്‍ റ്റോഡുകള്‍ കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാണ്, ഇരുണ്ട പുള്ളികളോട് കൂടിയ ചുവപ്പ് കലര്‍ന്ന തവിട്ട്, കടും തവിട്ട്, ചാരം തുടങ്ങിയ നിറങ്ങളാണ് ഇവയ്ക്ക്, ‘ബഫോ റ്റോഡ്സ് ‘, എന്നീ പേരിലും ഇവ അറിയപ്പെടുന്നു, കെയ്ന്‍ റ്റോഡ്സുകളുടെ ചെവിയ്ക്ക് പിറകില്‍ കാണപ്പെടുന്ന പാരോറ്റോയിഡ് ഗ്രന്ഥിയില്‍ നിന്നും ഉത്പാദിക്കുന്ന വിഷം വളര്‍ത്തു മൃഗങ്ങളുടെ ജീവന്‍ നഷ്‌ടമാകാന്‍ കാരണമാകുന്നുവെന്ന് ജനങ്ങൾ പറയുന്നു.

എന്നാൽ മനുഷ്യര്‍ക്ക് ഇത്തവണ കെയ്ന്‍ റ്റോഡുകള്‍ ഉപദ്രവം അത്രയ്ക്ക് സൃഷ്ടിച്ചിട്ടില്ലെങ്കിലും വളര്‍ത്തു നായ, പൂച്ച തുടങ്ങിയവയ്ക്ക് ഭീഷണിയായിക്കഴിഞ്ഞു, തവളകളെ കടിക്കാനും നക്കാനും ശ്രമിക്കുന്നതിനിടെ വിഷബാധയേറ്റ് വളര്‍ത്തുനായകള്‍ ചത്തതും അസ്വസ്ഥതകള്‍ നേരിട്ടതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button