Latest NewsKeralaNews

20 കാരിയായ ഭാര്യയുടെ ഗര്‍ഭത്തില്‍ ഭര്‍ത്താവിന് സംശയം ; ഡി.എന്‍.എ പരിശോധന സാധ്യത  ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി : ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതൃത്വത്തെക്കുറിച്ച് ഭർത്താവിന്‍റെ സംശയത്തില്‍ ഗര്‍ഭം അലസിപ്പിക്കണമെന്ന ഭാര്യയുടെ ഹർജിയില്‍ ഡി.എന്‍.എ പരിശോധനയുടെ സാധ്യത തേടി ഹൈക്കോടതി.  ഗര്‍ഭസ്ഥശിശുവിന് ജീവന് അപകടമുണ്ടാകാതെ ഡി.എന്‍.എ പരിശോധന നടത്താന്‍ കഴിയുമോയെന്ന് സംസ്ഥാന സർക്കാരിനോട് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

20 കാരിയായ പെണ്‍കുട്ടിയാണ് ഈ ആവശ്യവുമുന്നയിച്ച് കോടതിയെ സമീപിച്ചിട്ടുള്ളത്. ഇവർ ഇപ്പോൾ നാല് മാസം ഗര്‍ഭിണിയാണ്. ഈ കേസില്‍ കഴിഞ്ഞയാഴ്ച കോടതി ഭർത്താവിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഇയാള്‍ കോടതിയെ സമീപിക്കുകയോ അഭിഭാഷകനെ നിയമിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ് ഡി‌.എൻ.‌എ പരിശോധന നടത്തി പിതൃത്വം നിർണ്ണയിക്കാൻ കഴിയുമെന്ന് സർക്കാർ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഭർത്താവ് അത് തന്‍റെ കുട്ടിയല്ലെന്ന് പറയുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. അതുപോലെ തന്നെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ക്രൂരത നേരിടുന്നതായും യുവതി ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button