Latest NewsIndiaNews

ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം : ഇന്ത്യ ഉപാധി മുന്നോട്ടുവെച്ചു

ന്യൂഡല്‍ഹി: ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തില്‍ ഉപാധിയുമായി ഇന്ത്യ മുന്നോട്ടുവന്നു. ചൈനീസ് സേന നിലവിലുള്ള പ്രദേശത്തു നിന്ന് പിന്മാറണം. ടാങ്കുകളും തോക്കുകളും അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കണം എന്നീ ഉപാധികളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.ശനിയാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലാവും നിര്‍ദ്ദേശങ്ങള്‍ ഇന്ത്യമുന്നോട്ടുവയ്ക്കുക.

Read Also : ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ … ഇനി മുതല്‍ ചൈനയുടെ ഉത്പ്പന്നങ്ങള്‍ ഇല്ല … സ്വദേശി ഉത്പ്പന്നങ്ങള്‍ക്കായി ഇതുവരെ നടപ്പിലാക്കാത്ത പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ചൈനീസ് സൈന്യം നിലവിലുളള സ്ഥലത്തുനിന്ന് പിന്മാറി മേയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥാനത്തേക്ക് മാറണമെന്നാണ് ഇന്ത്യ നിര്‍ദ്ദേശിക്കുന്നത്. അതിനിടെ ബോഫേഴ്‌സ് തോക്കുകള്‍ ഇന്ത്യയും ലഡാക്ക് മേഖലയില്‍ എത്തിച്ചിട്ടുണ്ട്.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button