Latest NewsIndiaNews

ജമ്മു കശ്മീരില്‍ ഭീകരരുടെ വന്‍ നുഴഞ്ഞ് കയറ്റം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ വന്‍ നുഴഞ്ഞ് കയറ്റശ്രമം. സമീപകാലത്ത് ശ്രദ്ധയില്‍പ്പെട്ട ഏറ്റവും വിലയ നുഴഞ്ഞ് കയറ്റ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അതിശക്തമായ തിരച്ചിലാണ് മേഖലയില്‍ സൈന്യം നടത്തുന്നത്.
ഇതോടെ ശക്തമായ ഒപ്പറേഷനാണ് മേഖലയില്‍ നേതൃത്വം നല്‍കികൊണ്ടിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടാണ് നുഴഞ്ഞ് കയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.

Read Also : ലോക്സഭാ ടിക്കറ്റിന് 5 കോടി: ആർജെഡി, കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്‌ഐആർ ഇടാൻ കോടതി ഉത്തരവ്

ഇതേ തുടര്‍ന്ന് തിരച്ചിലിന്റെ ഭാഗമായി വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചു. 2016 സെപ്റ്റംബര്‍ 18 ന് രണ്ട് ചാവേര്‍ ആക്രമണകാരികള്‍ ഉറിയിലെ സൈനിക കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അഞ്ചാം വാര്‍ഷിക അനുസ്മരണം നടന്നുകൊണ്ടിരിക്കുന്ന പഞ്ചാത്തലത്തില്‍ കൂടിയായിരുന്നു ശനിയാഴ്ചത്തെ നുഴഞ്ഞ് കയറ്റ ശ്രമമെന്നും സൈനിക അധികൃതര്‍ വ്യക്തമാക്കുന്നു.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ശ്രമം തുടര്‍ന്ന് വരികയാണ് എന്നാല്‍ ഗ്രൗണ്ടിലെ കൃത്യമായ സാഹചര്യം ഇപ്പോഴും വ്യക്തമല്ലെന്നും സൈന്യം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button