Latest NewsNewsIndia

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19; നിരീക്ഷണത്തിലുള്ളത് നിരവധി ഉദ്യോഗസ്ഥര്‍

ഔദ്യോഗിക യോഗങ്ങള്‍ വീഡിയോകോണ്‍ഫറന്‍സിംഗ് വഴി

ന്യൂഡൽഹി; പിടി മുറുക്കി കോവിഡ് 19, കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു, നിരവധി ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്, ഇതിനെ തുടര്‍ന്ന് ഔദ്യോഗിക യോഗങ്ങള്‍ വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാക്കി.

കൂടാതെ അറിയിപ്പ് ഉണ്ടാകുന്നത് വരെ ഔദ്യോഗികയോഗങ്ങള്‍ വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാക്കി മതി എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം, അജയ് കുമാറുമായി അടുത്തിടപഴകിയ 30ഓളംപേരെ കണ്ടെത്തിയെന്നും ഇവര്‍ സെല്‍ഫ് ക്വാറന്റീനില്‍ ആണെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു.

കൂടാതെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്, മരണം ആറായിരത്തിനോട് അടുത്തു കഴിഞ്ഞു, ആകെ രോഗബാധിതര്‍ 2,07,615 ആണ്. ഡല്‍ഹിയിലെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കഴിയ്ഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close