Latest NewsNewsBusiness

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് പ്രധാന പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുന്നതിനായുള്ള പ്രാഥമിക ചർച്ചകൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതിനായി പരിഗണിക്കുന്നത്. സർക്കാരിന്റെ പോളിസി തിങ്ക് ടാങ്കായ നീതി ആയോഗ് മുന്നോട്ടുവച്ച നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നീക്കമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബാങ്കിംഗ് മേഖലയിൽ ‘ദീര്‍ഘകാല സ്വകാര്യ മൂലധനം’ പൊതുമേഖല ബാങ്കുകളിലേക്ക് അനുവദിക്കണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശിച്ചിരുന്നു. ഇതുകൂടാതെ മികവ് തെളിയിച്ച വ്യവസായ ഗ്രൂപ്പുകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ ബാങ്കിംഗ് ലൈസന്‍സ് അനുവദിക്കുന്നത് രാജ്യത്തിന്റെ ബാങ്കിംഗ് വ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും നീതി ആയോഗ് അഭിപ്രായപ്പെട്ടു.

അതേസമയം, ചർച്ചകൾ നടന്നെങ്കിലും ബാങ്ക് സ്വകാര്യവത്കരണകാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നാണ് സൂചന. സ്വകാര്യവത്കരണം നടപ്പാക്കണമെങ്കിൽ പാർലമെൻറിൽ ബാങ്ക് ദേശസാത്കരണനിയമം ഭേദഗതിചെയ്യേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഇത് എളുപ്പമല്ല. സമൂഹത്തിന്‍റെ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പും ഉണ്ടായേക്കാം.

shortlink

Post Your Comments


Back to top button