KeralaLatest NewsNews

കൊല്ലം ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം • ജില്ലയില്‍ ഇന്നലെ11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശി 24 വയസുള്ള യുവാവ് (P78), ചവറ സ്വദേശിയായ 24 വയസുള്ള യുവാവ് ( P 79), വെള്ളിമണ്‍ സ്വദേശിയായ 34 വയസുള്ള സ്ത്രീ ( P 80), വാളകം അമ്പലക്കര സ്വദേശിയായ 27 വയസുള്ള യുവതി ( P 81), മൈനാഗപ്പള്ളി സ്വദേശി 45 വയസുള്ള യുവാവ് ( P 82),
കൊല്ലം കാവനാട് സ്വദേശിയായ 65 കാരന്‍ ( P 83) മൂന്ന് ദിവസം മുന്‍പ് മരണപ്പെട്ടിരുന്നു. ഒന്നാംതീയതി വീട്ടില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ പൊലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. സ്രവപരിശോധനാ റിപ്പോര്‍ട്ട് ഇന്നലെ പോസിറ്റീവ് ആയി സ്ഥിരീകരിക്കുകയായിരുന്നു.

കൊല്ലം ചിതറ സ്വദേശിയായ 59 കാരന്‍( P 84), കൊല്ലം ഇടയ്ക്കാട് സ്വദേശിയായ 36 വയസുള്ള യുവാവാണ് P 85. കൊല്ലം ചിതറ സ്വദേശിയായ 22 കാരനാണ് P 86. കല്ലുവാതുക്കല്‍ സ്വദേശിയായ 42 വയസുള്ള യുവാവാണ് P 87. P 88 കരുനാഗപ്പള്ളി സ്വദേശിയായ 32 വയസുള്ള യുവാവാണ്.

കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഇവരില്‍ P 78, P 79, P 80, P 81, P 82, P 85 എന്നിവര്‍ മെയ് 26ന് കുവൈറ്റില്‍ നിന്നും പുറപ്പെട്ട ഫ്‌ളൈറ്റില്‍ കൊച്ചിയിലെത്തിയവരാണ്. അവിടെ നിന്നും സ്‌പെഷല്‍ കെ എസ് ആര്‍ ടി സി സര്‍വീസില്‍ എത്തിച്ച ഇവര്‍ ഓച്ചിറയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് സാമ്പിള്‍ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു. P 84 ദുബായ് ഫ്‌ലൈറ്റിലും, P 86 അബുദാബി ഫ്‌ലൈറ്റിലും യാത്ര ചെയ്തവര്‍ ആണ്. P 87 സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് പ്രാഥമിക നിഗമനം, P 88 മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button