Latest NewsNewsGulfQatar

കോവിഡ് 19 : നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

ദോഹ : കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍. ഇനിമുതൽ വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി നാലു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. കുടുംബാംഗങ്ങളാണെങ്കില്‍ സ്വകാര്യ വാഹനങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്യാവുന്നതാണ്. നേരത്തെ രണ്ടു പേര്‍ക്ക് മാത്രമായിരുന്നു അനുമതി.

സ്വകാര്യ മേഖലയുടെ പ്രവര്‍ത്തന സമയത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജോലി സമയം രാവിലെ ഏഴിനും രാത്രി എട്ടിനും ഇടയിലായിരിക്കണം. കമ്പനി ബസുകളില്‍ പകുതി തൊഴിലാളികളെ മാത്രമെ കയറ്റാവൂ. വീടിനോട് ചേര്‍ന്നാണ് കായിക പരിശീലനം നടത്തുന്നതെങ്കില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ സാമൂഹിക അകലം പാലിക്കണം. ഷോപ്പിങ് സെന്‍ററുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ അടഞ്ഞു കിടക്കും.

Also read : കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,649 പേരിൽ നടത്തിയ പരിശോധനയിൽ 1,581 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മരണങ്ങൾ ഒന്നും സംഭവിച്ചില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,741 ആയി. 45പേരാണ് ഇതുവരെ മരിച്ചത്. 1,926 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 39,468 ആയി ഉയര്‍ന്നു.നിലവിൽ 24,228പേരാണ് ചികിത്സയിലുള്ളത്. . 239 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 2,41,086പേർ പരിശോധനക്ക് വിധേയമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button