Latest NewsNewsKuwaitGulf

കുവൈത്തിൽ ഇന്ന് 723 പേർക്ക് ​ കൂടി കോവിഡ് സ്ഥിരീകരിച്ചു ​; 8 മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 139 ഇന്ത്യക്കാർ ഉൾപ്പെടെ 723 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 30,644 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 1054 പേർ ഉൾപ്പെടെ 18,277 പേർ രോഗമുക്​തി നേടി. എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 244 ആയി. ബാക്കി 12,123 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 197 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 296 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 89 പേർക്കും അഹമ്മദിയിൽ നിന്നുള്ള 148 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 145 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button