Latest NewsNewsIndia

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം; പ്രതിഷേധക്കാര്‍ക്ക് സ്വന്തം വീട്ടില്‍ താമസം ഒരുക്കി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടന്‍: കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിഷേധക്കാര്‍ക്ക് സ്വന്തം വീട്ടില്‍ താമസം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജന്‍ രാഹുല്‍ ദുബെ.

നിരവധി സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ കൂട്ടത്തോടെ എത്തുമ്ബോള്‍ ജനങ്ങളെ പ്രതിരോധിക്കാന്‍ പൊലീസും രംഗത്തുണ്ട്. പൊലീസ് വിരട്ടി ഓടിച്ച 75 പേര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കിയ രാഹുല്‍ ദുബെ എന്ന 44കാരനായ വ്യവസായി ആണ് ഇപ്പോള്‍ താരമായിരിക്കുന്നത്. അപ്രതീക്ഷിതമായി വീട്ടിലെത്തിയ പ്രതിഷേധകര്‍ക്ക് ഭക്ഷണം നല്‍കുകയും അവര്‍ സുരക്ഷിതരാണെന്ന് അദ്ദേഹം ഉറപ്പാക്കുകയും ചെയ്തു.

പൊലീസ് കുരുമുളക് സ്‌പ്രേ ഉള്‍പ്പെടെ പ്രയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ചിതറിയോടിയ പ്രതിഷേധകര്‍ രാഹുല്‍ ദുബെയുടെ വീട്ടില്‍ അഭയം തേടിയത്. പ്രതിഷേധക്കാരെ പിടികൂടാനായി തെരുവിന്റെ രണ്ടറ്റവും പൊലീസ് അടച്ചതോടെയാണ് കുടുങ്ങിയ പ്രതിഷേധക്കാര്‍ക്ക് രാഹുല്‍ തുണയായത്. അല്‍വാരെസ് ദുബെ ട്രേഡിങ് കമ്ബനിയുടെ ഉടമയായ രാഹുല്‍ ദുബെ തന്റെ വീടിന്റെ വാതില്‍ പ്രതിഷേധക്കാര്‍ക്കായി മമലര്‍ക്കെ തുറന്നിട്ടു.

‘വീട്ടില്‍ 75 ഓളം പേരുണ്ട്. 17 വര്‍ഷമായി വാഷിങ്ടണില്‍ താമസിക്കുന്ന രാഹുല്‍ ദുബെ പ്രതിഷേധകര്‍ക്കായി മുറിയും ബാത്ത്‌റൂമും ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കി നല്‍കി. ഇവിടെ ഒരു കുടുംബവും അമ്മയും മകളും ഉണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ അഭയം തേടിയവര്‍ രാഹുലിനെ പ്രശംസിച്ച്‌ ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. ‘ഇന്നലെ രാത്രി രാഹുല്‍ ജീവന്‍ രക്ഷിച്ചു.

ALSO READ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്; മരണം 2710 ആയി

മെയ്‌ 25നാണ് മിനിയപ്പലിസില്‍ 46 കാരനായ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിനെ പൊലീസുകാര്‍ തെരുവില്‍ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുസില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലേക്കാണ് ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിലെ പ്രതിഷേധം ആളിക്കത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button