Latest NewsNewsIndia

പൊതു സ്ഥലത്ത് തുപ്പുകയോ ബസുകളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്‌താൽ കനത്ത പിഴ; നിർണായക നീക്കവുമായി ചണ്ഡീഗഡ്

ന്യൂഡല്‍ഹി: പൊതു സ്ഥലത്ത് തുപ്പുകയോ ബസുകളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്‌താൽ ഇനി ചണ്ഡീഗഡിൽ കനത്ത പിഴ. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 2000 രൂപയാണ് പിഴ ഈടാക്കുക. സംസ്ഥാനത്ത് വൈറസ് വ്യാപനത്തെ തടയാനായി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് വലിയ രീതിയില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ബസുകളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 3,000 രൂപയാണ് പിഴ. പൊതു ഇടങ്ങളില്‍ തുപ്പുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു പുറമെ, കടകളില്‍ സാമൂഹിക അകലം പാലിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയിനത്തില്‍ ഈടാക്കും.

ALSO READ: ഹജ്ജ്​ യാത്ര റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ ലഭിക്കുമോ? നിലപാട് വ്യക്തമാക്കി അധികൃതർ

കാറുകളിലെ യാത്രക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 2,000 രൂപയും ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് നിര്‍ദ്ദേശം ലംഘിക്കുന്നതെങ്കില്‍ 500 രൂപയും പിഴയായി ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം പുതുതായി രണ്ട് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ചണ്ഡീഗഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചണ്ഡീഗഡിലെ രോഗബാധിതരുടെ എണ്ണം 304 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button