Latest NewsIndiaInternational

ശശി തരൂരിന്റെ പേരിൽ വിവാദത്തിലായ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലും ഇവരുടെ പേര് ഉയർന്ന് കേട്ടിരുന്നു.

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെഹര്‍ തരാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഏറെ വിവാദത്തിലായ മാധ്യമ പ്രവര്‍ത്തകയാണ് തരാര്‍. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലും ഇവരുടെ പേര് ഉയർന്ന് കേട്ടിരുന്നു.

അതേസമയം പാകിസ്ഥാനില്‍ കോവിഡ് സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.കഴിഞ്ഞ ദിവസം 97 പേര്‍ രോഗം ബാധിച്ച്‌ മരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും കഴിഞ്ഞ ദിവസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button