Latest NewsUAENewsGulf

രാജ്യത്തു നിന്നും കോവിഡിനെ പൂര്‍ണമായും തുരത്താന്‍ പുതിയ മാര്‍ഗം സ്വീകരിച്ച് യുഎഇ

അബുദാബി: രാജ്യത്തു നിന്നും കോവിഡിനെ പൂര്‍ണമായും തുരത്താന്‍ പുതിയ മാര്‍ഗം സ്വീകരിച്ച് യുഎഇ . ഇതിന്റെ ഭാഗമായി യു.എ.ഇയില്‍ മുഴുവന്‍ പേരെയും പരിശാേധനയ്ക്ക് വിധേയരാക്കും. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മുഴുവന്‍ പേരെയും പരിശോധിക്കുന്നത്. ഇതിലൂടെ രോഗമുള്ള മുഴുവന്‍ പേരെയും കണ്ടെത്തുകയാണ് ലക്ഷ്യം.ഇതിനകം തന്നെ 20 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ഇനി 90 ലക്ഷം പേരിലാണ് കൊവിഡ് പരിശോധനാ നടത്തേണ്ടത്.

Read Also : കോവിഡ് ഇളവുകള്‍ പിന്‍വലിച്ച് സൗദി : ആരാധനാലയങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ട് സൗദി മന്ത്രാലയം

ലോകത്ത് തന്നെ കോവിഡ് പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണം ഊര്‍ജ്ജിതമായി തന്നെ നടക്കുകയാണ്.പരിശോധനയും അണുനശീകരണവും കൂടിയാകുമ്‌ബോള്‍ പ്രയത്‌നത്തിന് ഫലം കാണുമെന്ന കണക്ക് കൂട്ടലിലാണ് യു.എ.ഇ.

shortlink

Related Articles

Post Your Comments

Related Articles


Back to top button