KeralaNattuvarthaLatest NewsNews

നാടിനെ വിറപ്പിച്ച പുലിയെ വീഴ്‌ത്താന്‍ കൂടൊരുക്കി അധികൃതർ; ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

നാട്ടുകാര്‍ ഒറ്റക്ക് പുറത്തിറങ്ങരുതെന്നാണ് വനപാലകര്‍ നല്‍കിയ നിര്‍ദേശം

കോഴിക്കോട് ചെമ്പനോടയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു,
പുലിയെ പിടികൂടുംവരെ നാട്ടുകാര്‍ ഒറ്റക്ക് പുറത്തിറങ്ങരുതെന്നാണ് വനപാലകര്‍ നല്‍കിയ നിര്‍ദേശം.ചെമ്പനോടയില്‍ ഒരാഴ്ച്ചയായി പുലിയുടെ സാന്നിധ്യമുണ്ട്.

കൂടാതെ രാത്രിയില്‍ വീടുകളിലെത്തി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നു, ഒരാഴ്ച്ചക്കിടെ അഞ്ച് ആടുകളെയാണ് കൊന്നത്, ഇതോടെ വനംവകുപ്പെത്തി കാല്‍പാടുകള്‍ പരിശോധിച്ച്‌ പുലിയെന്നുറപ്പിച്ചു. പിടികൂടാന്‍ കൂടും വിവിധയിടങ്ങളില്‍ നിരീക്ഷണക്യാമറകളും സ്ഥാപിച്ചു. ആടിനെ കടിച്ചുകൊന്ന കൃഷിയിടത്തിലാണ് കൂടുവെച്ചിരിക്കുന്നത്.

പുലിയെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടാനാകുമെന്നാണ് വനപാലകര്‍ പ്രതീക്ഷിക്കുന്നത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിലൂടെ ജനങ്ങള്‍ ഒറ്റക്ക് സഞ്ചരിക്കരുതെന്നാണ് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്, വനാതിര്‍ത്തിയില്‍ മൃഗങ്ങളെ മേയാന്‍ വിടുന്നതും ഒഴിവാക്കണം. അതേസമയം മയക്കുവെടിവെച്ച്‌ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപെടുന്നുണ്ട്. കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കു വെടിയുടെ കാര്യം പരിഗണിക്കാമെന്ന് വനംവകുപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button