Latest NewsNewsSaudi ArabiaGulf

കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു

റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഒരു റെഡിമെയ്ഡ് വസ്ത്രശാലയിൽ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീർ (53) ഹാഇലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 27 വർഷമായി ഹാഇലിൽ പ്രവാസിയായ ഇദ്ദേഹം, അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയിട്ട് എട്ട് മാസത്തോളമായി. ഷാഹുൽ ഹമീദ്, സഫൂറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജുനൈദ. മക്കൾ:അസ്‌ലം, ആമിന, അസിഫ

Also read : തമിഴ്​നാട്ടിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ

കഴിഞ്ഞ ദിവസം സൗദിയിൽ 34പേർ കൂടി മരിച്ചു. 3121 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 676ഉം, രോഗം സ്ഥിരീകരിച്ചവർ 98,869ഉം ആയി. 11,175 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 71791 ആയി ഉയർന്നു. നിലവിൽ 26402പേരാണ് ചികിത്സയിലുള്ളത്. . ഇതില്‍ 1484 പേര്‍ ഗുരുതരാവസ്ഥയിലാണ്. റിയാദില്‍ മാത്രം 900പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button