KeralaLatest NewsNews

കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും

പത്തനംതിട്ട • കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി തുടരുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി.  സൈമണ്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ തിരിച്ചുവരുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്നതായാണ് മനസിലാവുന്നത്. ഇത് തടയുന്നതിന് കനത്ത ജാഗ്രത ആവശ്യമാണ്. കാലവര്‍ഷത്തോട് അനുബന്ധിച്ച്  പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രതിരോധനടപടികളില്‍ വീഴ്ച പാടില്ലെന്നും, ആളുകള്‍ നിലവിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ പരിധിക്കുള്ളില്‍നിന്ന് ഉപയോഗപ്പെടുത്തണം. തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച് നിയമനടപടികള്‍ കൈക്കൊള്ളാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ, ക്വാറന്റീനില്‍ കഴിയുന്നവരെയും തുടര്‍ന്നും നിരീക്ഷിക്കും. വീടുകളില്‍ ക്വാറന്റൈനില്‍ ഉള്ളവര്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് അനുവദിക്കില്ല. അവരുടെ വിവരങ്ങള്‍ ജനമൈത്രിപോലീസ് ശേഖരിച്ചിട്ടുണ്ടെന്നും, പുറത്തിറങ്ങുന്നുണ്ടോ എന്നു കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ സേവനദാതാക്കളില്‍നിന്നും ലഭ്യമാക്കി അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് തുടരും.

വീടുകളിലെ ക്വാറന്റൈന്‍ 14 ദിവസത്തേക്കാണ്. ഒരുമുറിയില്‍ കഴിയണം. ശുചിത്വമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളില്‍ പോലീസ് വേണ്ടസഹായം ചെയ്യും. മാസ്‌ക് ധരിക്കാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെയും മറ്റും നടപടി തുടരുന്നുണ്ട്. ഇന്നലെ(6) ജില്ലയില്‍ ഇതിന്റെ പേരില്‍ 94 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button