KeralaLatest NewsNews

കണ്ണൂര്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ് ബാധ; അഞ്ച് പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ • ജില്ലയില്‍ 12 പേര്‍ക്കു കൂടി ഇന്നലെ(ജൂണ്‍ 6) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ച് പേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് ഖത്തറില്‍ നിന്ന് ഐഎക്‌സ് 774 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 49 കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 31ന് ബഹറിനില്‍ നിന്ന് ഐഎക്സ് 1376 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 63കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 26 ന് അബുദാബിയില്‍ നിന്ന് ഐഎക്‌സ് 1348 വിമാനത്തിലെത്തിയ കുറ്റ്യാട്ടൂര്‍ സ്വദേശി 41കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 27ന് അബുദാബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 26കാരി, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 30 ന് കുവൈറ്റില്‍ നിന്ന് ഐഎക്‌സ് 1790 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 63കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 29ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 35കാരി, ഉദയഗിരി സ്വദേശികളായ 20കാരന്‍, 75കാരി എന്നിവരും മെയ് 25 ന് ചെന്നൈയില്‍ നിന്നെത്തിയ മുണ്ടേരി സ്വദേശികളായ 50കാരന്‍, 20കാരന്‍, മെയ് 26 ന് മുംബൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി 55കാരന്‍, മെയ് 21 ന് രാജധാനി എക്‌സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷൻ വഴി മധ്യ പ്രദേശിൽ നിന്നെത്തിയ എരുവേശ്ശി സ്വദേശി 21കാരന്‍ എന്നിവരുമാണ് കോവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ച് പേര്‍ ഇന്നലെഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കുന്നോത്ത്പറമ്പ് സ്വദേശി 61കാരന്‍, പാനൂര്‍ സ്വദേശികളായ 48കാരി, രണ്ട് വയസുകാരന്‍, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശി 27കാരി, ശ്രീകണ്ഠാപുരം സ്വദേശി 29കാരി എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button