KeralaLatest NewsNews

സര്‍ക്കാരിന്റെ സാമ്പത്തിക നില പ്രതീക്ഷിച്ചതിനേക്കാള്‍ വേഗം മെച്ചപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം സംസ്ഥാനത്തെ സര്‍ക്കാരിന്റെ സാമ്പത്തിക നില പ്രതീക്ഷിച്ചതിനേക്കാള്‍ വേഗം മെച്ചപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്ഡൗണില്‍ ഇളവുകള്‍ വരികയും വാഹന ഗതാഗതം കൂടുകയും ചെയ്തതോടെ ഇന്ധന നികുതിയായി കഴിഞ്ഞ മാസം 150 കോടി രൂപ ലഭിച്ചു. ഏപ്രിലില്‍ 26 കോടി രൂപ മാത്രം ലഭിച്ചിടത്താണ് ഈ വര്‍ധന. കോവിഡ് കാലത്തിനു മുന്‍പു പ്രതിമാസം ലഭിക്കാറുള്ള 600 കോടിയിലേക്ക് വൈകാതെ ഉയരുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. ജിഎസ്ടിയും ഐജിഎസ്ടിയും ചേര്‍ത്തു കഴിഞ്ഞ മാസം 690 കോടി കിട്ടി. ഏപ്രിലില്‍ ഇതു 188 കോടി മാത്രമായിരുന്നു.

Read also : റീപോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് : സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

12 കോടിയാണ് ഏപ്രിലില്‍ റജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ ലഭിച്ചത്. മേയില്‍ ഇത് 144 കോടിയായി. മുടങ്ങിക്കിടന്ന ഇടപാടുകള്‍ ഒറ്റയടിക്കു വന്നതും ഭൂമിയുടെ ന്യായവില കൂടിയതും വര്‍ധനയ്ക്കു കാരണമായി. എന്നാല്‍ 2019 മേയില്‍ കിട്ടിയത് 271 കോടിയാണ്. എല്ലാ ജില്ലകളിലും ഭൂമി വില കുത്തനെ താഴേക്കാണ്. 2019 മേയില്‍ 74,500 ആധാരം റജിസ്റ്റര്‍ ചെയ്‌തെങ്കില്‍ കഴിഞ്ഞ മാസം നടന്നത് 29,832 ഇടപാടുകള്‍ മാത്രം. മേയിലെ മദ്യവരുമാനം പൂജ്യമാണ്. നികുതി കൂട്ടിയതും വില്‍പന പുനരാരംഭിച്ചതും കാരണം ഈ മാസം വരുമാനം റെക്കോര്‍ഡില്‍ എത്തുമെന്നുറപ്പാണ്. ഹോട്ടലുകള്‍ കൂടി തുറന്നാല്‍ ജിഎസ്ടി വരുമാനം കൂടുതല്‍ മെച്ചപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button